വൈക്കം: നഗരസഭ കൗൺസിലർ വൈക്കം കൊച്ചുകവല ലക്ഷ്മി നിവാസിൽ സുശീല എം.നായർ (72) നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് (തിങ്കളാഴ്ച) രാവിലെ ഏഴ് മുതൽ വസതിയിലും, 11.30ന് നഗരസഭയിലെയും പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. സി.പി.എം വൈക്കം ടൗൺ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ കെ.ജി മണികണ്ഠന്‍ നായരാണ് ഭർത്താവ്. മക്കൾ: ഡോ. സൂരജ്കുമാര്‍ (ഒമാന്‍), സുനിത എസ്.നായര്‍. മരുമക്കള്‍: പി.എസ് സുരേഷ്, റാണി സൂരജ്കുമാര്‍. ഫോട്ടോ: സുശീല എം നായർ Contact: 9447150780
ചരമം
