ഐ.എച്ച്.ഡി.പി കോളനി നിവാസി കണ്ണൻ്റെ മുന്നിൽ മുട്ടുമടക്കി എം എൽ എ . പട്ടയ ദാനം ഇന്ന്

വൈക്കം :ചെമ്മനത്തുകര ഐ. എച്ച്. ഡി. പി. നഗര്‍ നിവാസികളുടെ കിടപ്പാട ഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്കാഫീസിനു മുന്നിൽ കുടിൽ കെട്ടി സമരം ചെയ്ത കണ്ണൻ്റെ രണ്ടു വർഷം നീണ്ട സത്യാഗ്രഹ സമരത്തിനു മുന്നിൽ അവസാനം സർക്കാരും എംഎൽഎയും കീഴടങ്ങി. കണ്ണന് ഇന്നുപട്ടയം നൽകും. ആദിവാസി ഭൂ അവകാശ സമിതി 2023 നവംബര്‍ 10 ന് വൈക്കം താലൂക്ക് ഓഫീസിന് മുന്നില്‍ തുടങ്ങിയ അനിശ്ചിത കാല സമരം അഭിമാനകരമായ വിജയം നേടിയതായ് ആദിവാസി ഭൂ അവകാശ സമിതി അറിയിച്ചു. നവംബര്‍ 2 ന് വൈക്കം സത്യാഗ്രഹ ഹാളില്‍ വെച്ച് നടത്തുന്ന പട്ടയമേളയില്‍ 7 കുടുംബാംഗങ്ങള്‍ക്ക് കൂടി പട്ടയം ലഭിക്കുന്നതോടെ 35 കുടുംബാംഗങ്ങളില്‍ 31 കുടുംബാംഗങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി സ്വീകരിച്ചതായ് സമിതി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 4 ന് സമരപന്തലില്‍ വെച്ച് പൊതുസമ്മേളനവും സമരനേതാക്കള്‍ക്ക് ആദരവും നല്‍കും. ദേശീയ ദലിത് വിമോചന മുന്നണി ജനറല്‍ സെക്രട്ടറി അഡ്വ. പി. ഒ. ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *