കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും

തലയോലപ്പറമ്പ്: കെ.പി.എം.എസ് 55_ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാർച്ച് 15 ന് വൈകിട്ട് 4 മണിക്ക് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാ സമ്മേളനത്തിൽ ജില്ലയിൽ നിന്നും പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ പറഞ്ഞു. 55-ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള തലയോലമ്പ് യൂണിയൻ സമ്മേളനം മറവൻതുരുത്ത് ഐ.എച്ച്.ഡി.പി. ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യൂണിയൻ പ്രസിഡന്റ് എസ്. പുഷ്പകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ടും, ഖജാൻജി കണക്കും അവതരിപ്പിച്ചു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് കല്ലറ, മിനിസിബി, സി.യു.രാജൻ, ആശാഫെനിൽ, ടി.സലിൻ, സുജിത ഉദേഷ്, അംബിക ബാബു, രണദേവ് മണിയൻകുന്ന്, സജിത.പി.കെ, ശാലിനിഷാജി, സുധീഷ്കുമാർ, ഓ.വി.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.ചിത്രവിവരണം. കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയൻ സമ്മേളനം സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *