കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന മുൻ കുറ്റവാളിയാണ് കുവൈത്തിൽ പിടിയിലായിരിക്കുന്നത്. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. നേരത്തെ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായത്.സാദ് അൽ-അബ്ദുള്ളയിലെ ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ, 6 കിലോഗ്രാം തയ്യാറാക്കിയ ഷാബുവും 30 ലിറ്റർ രാസവസ്തുക്കളും നിർമ്മാണ ഉപകരണങ്ങളും കണ്ടെടുത്തു. ഇതിനെല്ലാം കൂടി ഏകദേശം 500,000 കുവൈത്തി ദിനാർ (ഏകദേശം 1.34 കോടി ഇന്ത്യൻ രൂപ) വിലമതിപ്പുണ്ട്. മയക്കുമരുന്ന് നിർമ്മാണത്തിന് പുറമെ, ഇയാളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട
