തിരുവല്ല : തിരുവല്ലയിൽ വാഹനപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം (40) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ തൃക്കൊടിത്താനം സ്വദേശി വിഷ്ണു (36) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.രാവിലെ എട്ടരയോടെ മാടംമുക്ക് ജംഗ്ഷന് സമീപം ആയിരുന്നു അപകടം ഉണ്ടായത്.മൂന്നു ബൈക്കുകളും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.മല്ലപ്പള്ളി ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന സ്കൂട്ടർ ബസ്സിനെ ഓവർടേക്ക് ചെയ്ത ശേഷം മുമ്പിൽ പോയ ബൈക്കിനെ മറികടക്കാൻ ശ്രമിച്ചു.ഇതിനിടെ എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
തിരുവല്ലയിൽ വാഹനാപകടം; ഒരാൾ മരിച്ചു
