താനൂർ : താനൂർ ശോഭപറമ്പ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഋദ്ധി സെൻ്റർ ഫോർ കൾച്ചറൽ ആൻ്റ് ഹെറിറ്റേജ് സ്റ്റഡീസ് തൃശൂർ ആചാര്യൻ സി.കെ സുജിത്ത് കുമാറും, വി.പി ഭാസ്ക്കര ആവേനും ചേർന്ന് കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. തുടർന്ന് ശ്രീ പരമേശ്വര കലാക്ഷേത്രം അവതരിപ്പിച്ച കീർത്തനങ്ങളും, അരങ്ങേറ്റവും നടന്നു. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വാഹന പൂജകളും പൂജാരി രാജീവ് ആവേൻ്റെ നേതൃത്വത്തിൽ നടന്നു. എല്ലാ ഭക്തർക്കും പ്രഭാത ഭക്ഷണം നൽകി. പ്രസിഡണ്ട് കെ. വേണുഗോപാൽ. ജനറൽ സെക്രട്ടറി എ. ഉണ്ണി, കെ. ശശി, ടി.അശോകൻ എന്നിവർ നേതൃത്വം നൽകിചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ റിട്ട. എ. ഇ ഒ ബാലകൃഷ്ണൻ മാസ്റ്റർ കുരുന്നുകളുടെ നാവിൽ തുമ്പിൽ ഹരിശ്രീ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *