എടപ്പാൾ :തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .അസിസ്റ്റൻറ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി ബർഷത്താണ് (29)മരിച്ചത് .സമീപത്തെ വാടക കോട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഏഴ് മാസം മുൻപാണ് ബർഷത്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറി വന്നത്.വ്യാഴാഴ്ച പകൽ ഡ്യൂട്ടിക്ക് ശേഷം പോയതാണ് .രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.
തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ
