ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജ ആത്മഹത്യ ചെയ്തു

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറായ ആര്യനാട്, കോട്ടയ്ക്കകം, പേഴുംകട്ടയ്ക്കൽ വീട്ടിൽ 47 വയസുള്ള ശ്രീജ എസ്. ആണ് ആത്മഹത്യ ചെയ്തത്. യുഡിഎഫ് വാർഡ് അംഗമാണ്.ഇന്ന് രാവിലേയാണ് സംഭവം.റബ്ബർ ഷീറ്റ് ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുടിച്ചത്. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് വിവരം. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം കൊടുക്കാൻ ഉണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ഇന്നലെ സിപിഎം ആര്യനാട് ലോക്കൽ കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കോൺഗ്രസ് ആരോപണമുണ്ട്… 80 ലക്ഷത്തോളം രൂപയാണ് ഇവർ പലർക്കും കൊടുക്കാനുള്ളത് എന്നാണ് ആരോപണം ഉള്ളത്..മൃതദേഹം ആര്യനാട് സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ . പോലീസിന്റെ ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *