പ്രശസ്ത ചിത്രകാരൻ ശേഖർ അയ്യന്തോൾ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ശേഖർ അയ്യന്തോൾ (71)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ–കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റൽ ആർട്ട് ഗാലറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.അഞ്ചു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ചിത്രകലാ മേഖലയിലെ നിറസാന്നിധ്യമായിരുന്നു ശേഖർ അയ്യന്തോൾ. കേരള ചിത്രകലാ പരിഷത്തിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.1954-ൽ തൃശ്ശൂരിലെ അയ്യന്തോളിൽ ജനിച്ച അദ്ദേഹം, ഗവ. ഒക്യുപേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇന്നത്തെ കോളേജ് ഓഫ് ഫൈൻ ആർട്സ്) ൽ നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി.

Leave a Reply

Your email address will not be published. Required fields are marked *