വീർ സവർക്കർ പുരസ്‌കാരം നിരസിച്ച് ശശി തരൂർ

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ വീർ സവർക്കർ ഇന്റർനാഷണൽ ഇംപാക്ട് അവാർഡ് നിരസിച്ചു. പുരസ്‌കാരത്തിനായി തന്റെ പേര് ഉപയോഗിച്ചത് താനുമായി ആലോചിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്യാതെയാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ വീർ സവർക്കർ അന്താരാഷ്ട്ര പുരസ്‌കാരം ശശി തരൂരിന് ലഭിച്ചു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് (ഡിസംബർ 10) ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തരൂർ ഉൾപ്പെടെ ആറ് പ്രമുഖർക്ക് അവാർഡ് സമ്മാനിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പുരസ്കാരം സ്വീകരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *