ഉപരാഷ്ട്ര പതിയുടെ രാജി :ശശി തരൂർ ഉപരാഷ്ട്രപതിയാകും ?

2022 ആഗസ്റ്റ് 11-ന് ഭാരതത്തിന്റെ 14-മത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ജഗദീപ് ധൻഖർ തൽസ്ഥാനം രാജിവച്ചതോട് കൂടി ഇന്ത്യൻ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും മറ്റൊരു ചർച്ചയ്ക്ക് കൂടി വഴിവെക്കുകയാണ്.” ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിലൂടെ ബി.ജെ.പി-യുടെ സ്മാർട്ട് കളിയാണ് പുറത്ത് വരാനിരിക്കുന്നത്. മുതിർന്ന കോണഗ്രസ് നേതാവും തിരുവനന്തപുരം ലോക്സഭാ അംഗവുമായ ശശി തരൂർ വഴി തിരുവനന്തപുരത്ത് ഒരു കയ്യടിയാണ് ബി.ജെ.പി.ലക്ഷ്യമിടുന്നത്.ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് ഇടയാക്കി, രാഷ്ടീയ ഭൂപടത്തിൽ വലിയൊരു വാർത്തയാകാൻ പോകുന്ന നീക്കം നടത്താനൊരുങ്ങുകയാണ് ഭാരതീയ ജനതാ പാർട്ടി . എന്നാൽ വിചിത്രമായത്, കോൺഗ്രസ് പാർട്ടി വിട്ടിട്ടില്ലാത്ത ഒരു മുതിർന്ന കോൺഗ്രസ് നേതാവായ ഡോ. ശശി തരൂരിനെയാണ് ബി.ജെ.പി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്താൻ ശ്രമിക്കുന്നതെന്നതാണ്.ഇത് പൊതുസമൂഹത്തിനും രാഷ്ട്രീയ നിരീക്ഷകർക്കും ഒരു ‘മാസ്റ്റർസ്‌ട്രോക്ക്’, ആയി മാറുകയാണ്.തീർത്തും ആത്മനിരീക്ഷണപരമായ നിലപാടുകളിൽ നിന്ന് മുന്നോട്ട് പോകുന്ന തരൂരിന്റെ സമീപകാലത്തെ നിർവികാര രാഷ്ട്രീയഭാഷയും, പാർട്ടി നേതൃത്വം പുകയുന്ന അവസരങ്ങളിൽ അദ്ദേഹത്തിന്റെ ശബ്ദം ചെറുതാകുന്ന സമീപനവും, ഈ സംശയങ്ങളെക്കൊണ്ട് വലുതാക്കുകയാണ്.കോൺഗ്രസിലെ അഭിപ്രായ വ്യത്യാസം തുറന്ന് പറയുന്ന പ്രമുഖ നേതാവ് എന്ന നിലയിൽ തന്നെ തരൂരിന്റെ ശബ്ദം എന്നും ശ്രദ്ധേയമായിരുന്നു. എന്നാൽ പുതിയ നേതൃനിരയിലെ ചുവടുവയ്പുകൾക്കൊപ്പം അദ്ദേഹം കൂടുതൽ ഒറ്റപ്പെട്ടുപോകുകയായിരുന്നുവെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പാർട്ടിയുടെ നിലപാടുകളിൽ നിന്നും പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിക്കുകയും ഇടയ്ക്കിടക്ക് മോദി സ്തുതി നടത്തുകയും ചെയ്യുന്ന തരൂരിന്റെ പുതിയ യാത്ര സ്വാതന്ത്ര്യബോധത്തോടെ രാഷ്ട്രീയം കാണുന്ന വ്യക്തിത്വത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.ഈയൊരു നീക്കത്തിലൂടെ ബി.ജെ.പി-യുടെ പദ്ധതി ശത്രുവിനെ ചേർത്തുപിടിച്ച് ലോക്‌സഭ സീറ്റുകൾ പിടിക്കുക എന്നതാണ്.ഇത് തന്ത്രപരമായ വിപ്ലവമാണെന്നും വിലയിരുത്തപ്പെടുന്നു. ഒരു കോൺഗ്രസ് എം.പിയെ തന്നെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുപോകുക എന്നത്, ബി.ജെ.പി യുടെ പൊതുവായ “soft power play” രാഷ്ട്രീയ ശൈലിയുടെ ഭാഗമാണ്. ഇതിലൂടെ, കോൺഗ്രസിനുള്ളിൽ തന്നെ പ്രശ്നങ്ങൾ വളർത്തി, തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് വീണ്ടും തള്ളാൻ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.തിരുവനന്തപുരത്തെ ‘Game Plan’ – ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും അറ്റാക്ക് നടത്താനും ബി.ജെ.പി പ്ലാൻ ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.ശശി തരൂർ ഉപരാഷ്ട്രപതിയായാൽ, തിരുവനന്തപുരത്ത് ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇങ്ങനെയൊരു അവസരം, ബി.ജെ.പി വലിയ ലക്ഷ്യങ്ങളോടെ തന്നെ കാത്തിരിക്കുകയാണ്. ഒരുപാട് വർഷങ്ങളായി ആ മണ്ഡലം കോൺഗ്രസിന്റെ ‘കുത്തക സീറ്റ് ‘ ആയിരുന്നുവെങ്കിലും, ഉപതിരഞ്ഞെടുപ്പുകളിലെ തന്ത്രപരമായ പങ്കാളിത്തം, സംഘടനാത്മക പ്രവർത്തനങ്ങൾ, മൈക്രോ ടാർഗറ്റിങ് എന്നിവ വഴി ബി.ജെ.പി ഈ മണ്ഡലത്തിൽ അവിശ്വസനീയമായ നേട്ടങ്ങൾ നേടാമെന്ന പ്രതീക്ഷ വെച്ചാണ് മറ്റൊരു നീക്കം നടത്തുന്നത്.എന്നാൽ,തരൂർ എല്ലാ കാലത്തും തന്റെ ബൗദ്ധികതയിലും സൗമ്യതയിലും ഉറച്ചു നിൽക്കുന്ന നേതാവായിരുന്നു. എന്നാൽ ഇപ്പോഴത്തെ നീക്കങ്ങൾ അദ്ദേഹത്തെ ഭാരതീയ ജനതാ പാർട്ടിയുടെ അജണ്ടയിൽ സ്വയം ഉൾപ്പെടുത്തുന്ന സമാന്തര രാഷ്ട്രീയത്തിലേക്കാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് ഇത് ബഹുമതിയുടെയും രാഷ്ട്രീയ സ്ഥാനത്തിന്റെയും ഉന്നതബലിയായി കൂടി വിലയിരുത്തപ്പെടുന്നുണ്ട്.എന്നാൽ കോൺഗ്രസ് നിലപാടിൽ നിന്ന് മാറ്റം വരുത്തുന്ന, അവരുടെ അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നീക്കവുമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.’One Move, Two Outcomes’ – എന്നതാണ് ബി.ജെ.പി-യുടെ ഇരട്ട ഗെയിം.ശശി തരൂരിനെ ഉപരാഷ്ട്രപതിയാക്കി, അദ്ദേഹം ഒഴിയുന്ന മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ തന്നെ നിർത്തി മണ്ഡലം പിടിച്ച് രാഷ്ട്രീയ മറുപടി കൊടുക്കുവാനാണ് കേരളത്തിലെ ബി.ജെ.പി. നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.ഇതാണ് വരാനിരിക്കുന്ന ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ചയാകാനിരിക്കുന്ന വലിയ പൊളിറ്റിക്കൽഗെയിം. എന്നാൽ തരൂർ ഇതിനെതിരെ നിലപാട് എടുക്കുമോ? കോൺഗ്രസ് പാർട്ടി ഈ നീക്കത്തെ മറികടക്കുമോ ?അല്ലെങ്കിൽ ഈ ഗെയിമിൽ തരൂർ പങ്കാളിയാകുമോ? എന്നത് കൂടി രാജ്യമെമ്പാടും ഉറ്റുനോക്കുകയാണ്.ന്യൂസ്‌ ഡസ്ക് സിറ്റിവോയ്സ്

Leave a Reply

Your email address will not be published. Required fields are marked *