തിരുവനന്തപുരം: സംസ്‌കൃത സര്‍വകലാശാലയിലെ തോന്ന്യാസത്തിന് തടയിട്ട് ഗവര്‍ണര്‍. ഡിഗ്രി പാസ് ആവാതെ പിജി പ്രവേശനം നേടിയ എസ്.എഫ്‌ഐക്കാരനെ ജയിപ്പിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടഞ്ഞു. ബിഎഫ്എ (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ്) പരീക്ഷയില്‍ തോറ്റ എസ്.എഫ് ഐക്കാരനു എം എഫ് എ യ്ക്ക് പ്രവേശനം നല്‍കി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം തടഞ്ഞുവെക്കാന്‍ ആണ് ഗവര്‍ണറുടെ ഉത്തരവ്.നാല് വര്‍ഷ ബിഎഫ്എ (മ്യൂറല്‍ പെയിന്റിംഗ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005 ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എയ്ക്ക് പ്രവേശനം നല്‍കിയിരുന്നു.
സംസ്‌കൃത സര്‍വകലാശാലയിലെ തോന്ന്യാസത്തിന് തടയിട്ട് ഗവര്‍ണര്‍
