തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ വാമനപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്.മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിക്കുകയായിരുന്നു.അപകടത്തിൽ മന്ത്രിക്കും വാഹനത്തിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നവർക്കും പരിക്കില്ല. അപകടമുണ്ടായതിനെ തുടർന്ന് ഡി കെ മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്
