കോട്ടയം: ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക. ഹൃദയാഘാതം മൂലം മാത്രം ഒന്‍പതോളം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍. ഇന്നും പതിനെട്ടാം പടികയുന്നതിനിടെ കുഴഞ്ഞു വീണ തീര്‍ഥാടകനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചിരുന്നു.മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി നവംബര്‍ 17നാണ് ശബരിമല നട തുറന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ഓരോ സീസണിലും ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയില്‍ എത്തുന്നത്. രണ്ട് മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന സീസണിനിടെ കുറഞ്ഞത് 150 പേരിലെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക
