കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് എപ്പോഴും പ്രചോദനമായിരുന്നുവെന്ന് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റോബിൻ രാധാകൃഷ്ണൻ. തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെയെന്നും വലിയ പരിപാടികൾ നടക്കുമ്പോൾ ചെറിയ പ്രശ്നങ്ങളെ വലിയ വിവാദമാക്കി കുത്തിത്തിരിപ്പുണ്ടാക്കുന്നതാണ് ചിലരുടെ പ്രവൃത്തിയെന്നും റോബിൻ പറഞ്ഞു.പാർട്ടി ആവശ്യപ്പെട്ടാൽ വർക്കലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന എൻഡിഎ വേദിയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോബിൻ.
“മോദി എപ്പോഴും പ്രചോദനം”;റോബിൻ രാധാകൃഷ്ണൻ
