മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍, അണ്ടര്‍ 23 പുരുഷ- വനിതാ വിഭാഗങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ 26 പോയിന്റ് നേടി മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് ചാമ്പ്യന്മാരായി. 21 പോയിന്റോടെ ചിറ്റൂര്‍ കര്‍മ്മ റെസ് ലിങ് അക്കാദമി രണ്ടാം സ്ഥാനവും നേടി. മണ്ണാര്‍ക്കാട് സ്പാര്‍ട്ടന്‍സ് അക്കാദമിക്കാണ് മൂന്നാംസ്ഥാനം. 21 പോയിന്റ്. അണ്ടര്‍ 23 വിഭാഗത്തില്‍ 45 പോയിന്റ് നേടി ചിറ്റൂര്‍ കര്‍മ്മ അക്കാദമി ചാമ്പ്യന്മാരായി. 28 പോയിന്റുനേടി എംഇഎസ് കല്ലടി കോളേജ് രണ്ടാം സ്ഥാനവും 15 പോയിന്റോടെ പാലക്കാട് വിക്ടോറിയ കോളേജ് മൂന്നാം സ്ഥാനവും നേടി.വിജയികള്‍ ഓഗസ്റ്റ് 9, 10 തീയതികളില്‍ കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പ്രതിനിധീകരിക്കും.സംസ്ഥാന റെസ് ലിങ് അസോസിയേഷന്‍ ജോ. സെക്രട്ടറി കെ. ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ റെസ് ലിങ് അസോസിയേഷന്‍ സെക്രട്ടറി എന്‍.വി. ഷബീര്‍ അധ്യക്ഷനായി. കല്ലടി കോളേജ് കായികവിഭാഗം മേധാവി പ്രൊഫസര്‍ ഒ.എ. മൊയ്തീന്‍ ട്രോഫികള്‍ സമ്മാനിച്ചു. അത്ലറ്റിക് കോച്ച് രാമചന്ദ്രന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നിരീക്ഷക പി.സി. ഏലിയാമ്മ എന്നിവരും സംസാരിച്ചു.
എംഇഎസ് കല്ലടി കോളേജ് റെസ്‌ലിങിന് രണ്ടാംസ്ഥാനം
