വാഷിംഗ്ടണ്‍: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെറ്റുകള്‍ ചെയ്‌തെന്ന് അംഗീകരിച്ച് രാഹുല്‍ ഗാന്ധി. ആ ആക്രമണങ്ങളില്‍ താന്‍ പങ്കെടുത്തില്ലെങ്കിലും, ‘കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍’ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സില്‍ നടന്ന ചോദ്യോത്തര വേളയിലാണ് രാഹുലിന്റെ പ്രതികരണം.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷമുണ്ടായ കലാപത്തില്‍ കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ച് ഒരു സിഖ് വിദ്യാര്‍ത്ഥിയാണ് ചോദ്യമുന്നയിച്ചത്.