ദോഹ: ഖത്തറിൽ തുടരുന്ന ഇന്ത്യൻ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഖത്തർ എയർവേയ്സ് വർധിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ശനിയാഴ്ച്ച ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് നടത്തിയ സർവീസുകളിൽ ഏകദേശം 850 ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലേക്ക് യാത്ര ചെയ്തു.മാർച്ച് 15-ന് ഡൽഹിയിലേക്കും, മാർച്ച് 16-ന് ഡൽഹി, മുംബൈ, കൊച്ചി നഗരങ്ങളിലേക്കും സർവീസ് ഉണ്ട്. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നതിനും ഇപ്പോൾ സൗകര്യങ്ങൾ ഉണ്ട്. സൗദിയിൽ നിന്ന് ഇന്ത്യൻ എയർലൈനുകൾ സർവീസ് നടത്തുന്നുണ്ട്. സൗദി വഴിയുള്ള യാത്രാ നടപടികൾ വിശദീകരിക്കുന്ന പുതിയ അഡ്വൈസറിയും എംബസി പുറത്തിറക്കിയിട്ടുണ്ട്.ഇന്ത്യൻ എംബസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ഹെൽപ്ലൈൻ നമ്പറുകളിൽ (+97455647502, +97455384683, +97455362508) സഹായം തേടാം. cons.doha@mea.gov.in എന്ന ഇമെയിൽ വഴിയും അന്വേഷണം നടത്താം. ഖത്തറിൽ ട്രാൻസിറ്റ് അല്ലെങ്കിൽ ഹൃസ്വ കാല വീസയിൽ ഉള്ള യാത്രക്കാർക്ക് എംബസിയിൽ റജിസ്റ്റർ ചെയ്യാനുള്ള രണ്ട് ലിങ്കുകളും സജീവമാണ്. 1.ഇന്ത്യയിൽ നിന്നെത്തിയ ഹൃസ്വകാല അല്ലെങ്കിൽ ടൂറിസ്റ്റ് വീസയിൽ ഉള്ളവർക്ക് സൗദി വഴി പോകാൻ താൽക്കാലിക ട്രാൻസിറ്റ് വീസ ആവശ്യമാണ്. റജിസ്ട്രേഷൻ ലിങ്ക്: https://t.co/jPEfiSdQmF2. ഹയ്യ എ വൺ വീസ ഉള്ളവർക്കുള്ള റജിസ്ട്രേഷൻ ലിങ്ക്: indianembassyqatar.gov.in/hayya_visitors
ഖത്തറിൽ നിന്ന് ശനിയാഴ്ച്ച 850 ഇന്ത്യക്കാർ കൂടി മടങ്ങി
