ദോഹ: ഖത്തറിന് നേർക്ക് ചൊവ്വാഴ്ച രണ്ടാം തവണയും മിസൈൽ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സായുധ സേന മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചു.രാത്രി പ്രാദേശിക സമയം 9.42 നാണ് സുരക്ഷ ഭീഷണി ഉയർന്നതായി പൊതുജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പ് സന്ദേശം എത്തിയത്. 9.58ന് സുരക്ഷാ ഭീഷണി ഒഴിഞ്ഞതായി രണ്ടാമത്തെ സന്ദേശവും എത്തി. ആക്രമണത്തെ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. ഇറാൻ അയച്ച 5 ബാലിസ്റ്റിക് മിസൈലുകൾ സായുധ സേന തടഞ്ഞതായി നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. ഇറാനിൽ നിന്നാണ് ആക്രമണങ്ങൾ ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആളപയാമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഖത്തറിൽ ചൊവ്വാഴ്ച രണ്ടാം തവണയും മിസൈൽ ആക്രമണം: മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് സായുധ സേന
