ദോഹ: ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾ ഹൈദ മറിയം ആണ് ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ചത്. എട്ട് വയസ്സായിരുന്നു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു മറിയം. മാതാവ്: താജിറ. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളത്തെ ഫ്ലൈറ്റില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്നറിയുന്നു.
ഹൃദയാഘാതം : മലയാളി ബാലിക ഖത്തറില്‍ നിര്യാതയായി
