തിരു : 1897 ഫെബ്രുവരി17ന് രൂപീകൃതമായ പിടിഎയുടെ പേര് ദുരുപയോഗം ചെയ്തു പണ സമ്പാധനത്തിന് മുതിർന്ന തിരുവനന്തപുരം എസ് എം വി സ്കൂളിലെ പി ടി എ യുടെ നടപടി അത്യന്തം ലജ്ജാകരംമെന്നു കേരള സ്റ്റേറ്റ് പിടിഎ അസോസിയേഷൻ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കുട്ടികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകരമായവിധത്തിൽ രൂപീകൃതമായ അധ്യാപക രക്ഷാകർതൃ സമിതി അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് പണപ്പിരിവ് നടത്തി സമിതിക്ക് ദുഷ്പേര് ഉണ്ടാക്കിയതിനെ ന്യായീകരിക്കാനാവില്ല ഭക്തരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതും, പണപ്പിരിവ് നടത്തുന്നതും അല്ല പിടിയുടെ ജോലി, പഠന സൗകര്യങ്ങൾ ഒരുക്കുക, ഉച്ചഭക്ഷണം, ശുദ്ധജലം വെളിച്ചം, സ്കൂൾ സുരക്ഷ എന്നിവക്ക് മുൻഗണന കൊടുക്കേണ്ടതിനു പകരം ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടത് തികച്ചും കുറ്റകരമാണ്. അധ്യാപകരുടെ ഒത്താശയും ഇതിന്റെ പിന്നിൽ ഉണ്ടാകാം.കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എസ് എം വി സ്കൂളിലെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് പല പരാതികൾ മുമ്പും ഉയർന്നു വന്നിട്ടുള്ളതായും, സ്കൂളിലെ ചില അധ്യാപകരുടെ ഒത്താശയോടുകൂടിയാണ് ഇത്തരത്തിൽ പണപ്പിരിവ് നടത്താൻ ഇടയാതെന്നും പറയപ്പെടുന്നു. അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പിടിഎ പ്രസിഡന്റിനേ മാറ്റിനിർത്തിയതായി പ്രസിഡന്റ് കള്ളിക്കാട് ബാബു, ജനറൽ സെക്രട്ടറി റെജി, എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.
Related Posts
യു എ ഇ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന മാല്ല്യങ്കര എസ്സ് എൻ എം കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ ആഗോള സംഘടനയായ ‘ സാഗ’ നവംബർ 15ന് ഷാർജ്ജ സെൻട്രൽ…
ലോകത്ത് ഏറ്റവും പ്രായമുള്ള ശിശു ജനിച്ചു
ലോകത്ത് ഏറ്റവും പ്രായമുള്ള ശിശു ജനിച്ചു. ജനിക്കുമ്പോൾ 31 വയസ്സാണ് ഈ ശിശുവിന്. അത്ഭുതപ്പെടേണ്ട. ശാസ്ത്രവളർച്ചയാണ് ഇത് കാണിക്കുന്നത്.30 വര്‍ഷത്തിലേറെയായി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നാണ് ഇപ്പോൾ…
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായിമലയാളി വനിത
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ നഗ്മ മൊഹമ്മദ് മല്ലിക്കിനെ നിയമിച്ച് കേന്ദ്ര സർക്കാർ. കാസർഗോഡ് സ്വദേശിയായ നഗ്മ നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു. മുന്‍പ് ടുണീഷ്യ, ബ്രൂണൈ…
