തിരുവനന്തപുരം: യുഡിഎഫ് ഉയർത്തുന്ന ബിജെപി-സിപിഐഎം ഡീൽ ആരോപണങ്ങളെ പൂർണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ ‘ലോക്‌സഭ ഇലക്ഷനിൽ തൃശ്ശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ടാണ്. തദ്ദേശ സ്ഥാപനങ്ങളിൽ പലയിടത്തും ബിജെപിയും കോൺഗ്രസും ഒന്നിച്ച് മത്സരിച്ചു. എൽഡിഎഫിനെ തകർക്കാൻ വേണ്ടി പല ഘട്ടത്തിലും ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവർ തോൽവിക്ക് മുൻകൂർ ജാമ്യം എടുക്കുകയാണ്,’ എന്നും പിണറായി വിജയൻ പറഞ്ഞു.
രാഹുൽ ഗാന്ധിയ്ക്ക് പ്രാദേശിക നേതാവിന്റെ കാര്യവിവരം പോലുമില്ല
