മലപ്പുറം: പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.ലീഗ് ഓഫീസുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലീഗിന്റെ ആരോപണം.ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താൽ.
ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ
