പീരുമേട്:കുമളി സെൻ്റ് പീറ്റേഴ്സ് മർത്തോമ്മ പള്ളിയിൽ നടന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടനം റവ എം. സി. മാത്യു നിർവ്വഹിച്ചു. കുമളി, ചക്കുപള്ളം, അണക്കര, കല്ലാർ, നെടുങ്കണ്ടം ഇടവകകളിൽ നിന്നുള്ള വൈദികരും, സഖ്യാംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു. മിഠായി പെറുക്ക്, സുചിയിൽ നുൽ കോർക്കൽ, ചാക്കിൽ കയറി ഓട്ടം, കസേരകളി, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങിയ മത്സരങ്ങളിൽ വൈദികർ ഉൾപ്പെടെ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. റവ: വിജയ് മാമ്മൻ മാത്യു നേതൃത്വം നൽകി. സഖ്യാംഗങ്ങൾ ചേർന്ന് അത്ത പുക്ക ളവുമിട്ടു.
മർത്തോമ്മ യുവജന സഖ്യം കുമളി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി
