പാലക്കാട് : യുവതിയെ ഭർത്തുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത സ്വദേശി ചോളോട് സ്വദേശി മീര(29) ആണ് മരിച്ചത്. ഭർത്താവായ അനൂപ്മായി പിണങ്ങി ഇന്നലെ മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു .രാത്രി 11:00 മണിയോടെ അനൂപ് എത്തി ഭർത്തു വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. അനൂപ് വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു എന്ന് യുവതിയുടെ വീട്ടുകാർ പറയുന്നു .മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. രാവിലെ പോലീസ് വിളിച്ചാണ് യുവതി മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ആശുപത്രിയിലെത്തിയപ്പോൾ ഭർത്താവൊ അവരുടെ ബന്ധുക്കളും ആരും അവിടെ ഉണ്ടായിരുന്നില്ല .എന്ത് പ്രശ്നങ്ങളും ധൈര്യത്തോടെ നേരിടുന്ന പെൺകുട്ടിയാണ് മീര.ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് യുവതിയേ ഭർത്തുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
