മുംബൈയിൽ വായു വിഷാംശം; ബിഎംസി പല പ്രദേശങ്ങളിലും ഗ്രാപ് 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മുംബൈ: വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി വഷളാകുന്നത് കണക്കിലെടുത്ത് സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പല പ്രദേശങ്ങളിലും ഗ്രാപ് 4 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.മുംബൈയിലെ എക്യൂഐ ‘മോശം’, ‘വളരെ മോശം’ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ തുടരുന്നു. പുകമഞ്ഞ്, ദൃശ്യപരത കുറയല്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ താമസക്കാരെ ബാധിക്കുന്നു. കണ്ണിലെ അസ്വസ്ഥത, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവയെക്കുറിച്ച് ആളുകള്‍ പരാതിപ്പെടുന്നുണ്ട്.ഇതിന് മറുപടിയായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ചില പ്രദേശങ്ങളില്‍ ഗ്രാപ് 4 നടപ്പിലാക്കാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *