തിരുവനന്തപുരം: കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിവ് ആരോഗ്യ പരിശോധനയ്ക്കായി ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയപ്പോൾ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം.ചെന്നിത്തല ചെറുകോൽ സ്വദേശിയായ മുരളി, 20 വർഷത്തോളം മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായിട്ടുണ്ട്.
കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി അന്തരിച്ചു
