ചെന്നൈയിലെ രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സ് പഠിച്ച ശേഷം ഇറാനിൽ ഇന്റേൺഷിപ്പിന് പോയ ജെറിൻ ജോസഫ് എന്ന യുവാവിനെ കാണാതായതായി കുടുംബം. യുവാവിനെ കുറിച്ച് കുടുംബം വിവരം തേടുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകനാണ് ജെറിൻ.കഴിഞ്ഞ വർഷം ജൂലൈ 27ന് ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇറാനിലേക്ക് പുറപ്പെട്ട ജെറിന് ഒമ്പതു മാസം നീളുന്ന ഇന്റേൺഷിപ്പ് നിശ്ചയിച്ചിരുന്നു. ഇറാൻ–ഇസ്രയേൽ സംഘർഷം ആരംഭിച്ചതോടെ കുടുംബത്തിന് ജെറിനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.ഫെബ്രുവരി 27ന് രാത്രിയാണ് ജെറിൻ അവസാനമായി മെസേജ് അയച്ചത്. അതിന് ശേഷം വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്തിട്ടില്ല. ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ജെറിനുമായി ബന്ധം സാധ്യമായിട്ടില്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
ഇറാനിൽ ഇന്റേൺഷിപ്പിന് പോയ മലയാളി യുവാവിനെ കാണാനില്ല
