മാള :പരമൻ അന്നമനട ഫൗണ്ടേഷൻ്റെ 4-ാമത് സർഗ്ഗപ്രഭ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും, സംഗീതജ്ഞനും, സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. 26 തിങ്കളാഴ്ച വൈകീട്ട് 6 ന്കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി.ആർ. സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചാലക്കുടി എം.പി. ബെന്നി ബഹനാൻ ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും നടത്തുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായിരിക്കും.മുൻവർഷങ്ങളിൽ ശ്രീകുമാരൻ തമ്പി, പി. ജയചന്ദ്രൻ, വിദ്യാധരൻ മാസ്റ്റർ എന്നിവർക്കാണ് സർഗ്ഗപ്രഭ പുരസ്ക്കാരം ലഭിച്ചത്. സമ്മേളനത്തിന് മുൻപ് 3 മണിക്ക് അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ ചലച്ചിത്ര ഗാനാലാപന മത്സരത്തിന്റെ മെഗാ ഫൈനൽ മത്സരവും സമ്മേളനത്തിനുശേഷം 7.30 ന് പ്രശസ്ത ഭരതനാട്യം നർത്തകി അമ്മു ഔസേപ്പച്ചൻ്റെ ഭരതനാട്യവും ഉണ്ടാകും.
Related Posts
പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ റംസാൻ നിലാവ് 2026 സംഘടിപ്പിച്ചു
കോവളം :പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ റംസാൻ നിലാവ് 2026 സംഘടിപ്പിച്ചു.റംസാൻ നിലാവ് 2026നോടനുബന്ധിച്ചു വീൽ ചെയർ വിതരണം, ചികിത്സ സഹായം ക്യാൻസർ രോഗികൾക്കുള്ള…
മഹത്മാവിൻ്റെ രക്ത സാക്ഷിദിനമാചരിച്ചു
.കെടാമംഗലം GLPS ൻ്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ജനു 30 രക്തസാക്ഷിദിനമാചരിക്കുയും വിദ്യാർത്ഥികൾക്കായ് ഗാന്ധി പ്രശ്നോത്തരി സംഘടിപ്പിക്കുകയും ചെയ്തു.സ്കൂൾ പ്രധാന അദ്ധ്യാപിക PM ഷൈനി…
ശക്തി ലഭിക്കാന് നമ്പൂതിരി സ്ത്രീയുടെ ഭ്രൂണവും പച്ചമരുന്നുകളും, ശത്രുക്കളുടെ തണ്ടല്ലൊടിക്കുന്ന ഒടിയൻ വരുന്നു; ‘ഒടിയങ്കം’ നാളെ മുതൽ തീയേറ്ററുകളിലേക്ക്…
ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയ പുതിയ സിനിമയെന്ന വിശേഷണവുമായി ‘ഒടിയങ്കം’ റിലീസിനെത്തുകയാണ്. നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരണങ്ങളും, ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു…
