വൈക്കം ; ലയണ്‍സ് ക്ലബ് ഓഫ് വൈക്കം ഇന്റര്‍നാഷണലിന്റെ നേതൃത്തത്തില്‍ ‘ എന്റെ നഗരം സുന്ദര നഗരം ‘ കാഴ്ചപ്പാടില്‍ വൈക്കം വലിയ കവലയിലെ ട്രാഫിക്ക് ഐലന്റില്‍ ക്രമീകരിച്ച ‘ ഐ ലൗ വൈക്കം ‘ പ്രോജക്ട് സി. കെ. ആശ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ജയകുമാര്‍ അദ്ധൃഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിന്നി ഫിലിപ്പ് മുഖൃ പ്രഭാഷണം നടത്തി, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്‍മാന്‍ പി. ടി. സുഭാഷ്, കൗണ്‍സിലര്‍മാരായ ബി. ചന്ദ്രശേഖരന്‍, ബി. രാജശേഖരന്‍, ഗിരിജ കുമാരി, ലേഖ ശ്രീകുമാര്‍, ലയണ്‍ ക്ലബ്ബ് സെക്രട്ടറി പി. എന്‍ രാധാകൃഷ്ണന്‍ നായര്‍, റീജിയണല്‍ ചെയര്‍മാന്‍ മാതൃു കോടാലിച്ചിറ, ജോസി കുരൃന്‍, ബൈജു മണി, സുജിത്ത് മോഹന്‍, കെ മനോജ് കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന്‍ നായര്‍, റോട്ടറി ക്ലബ്ബ പ്രസിഡന്റ് ബിമ്മി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
ലയണ്‍സ് ക്ലബ്ബിന്റെ ‘എന്റെ നഗരം സുന്ദര നഗരം’ പദ്ധതി ഉദ്ഘാടനം ചെയ്തു
