സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിന്റെ പ്രശംസ. പദ്ധതിയെ രാജ്യത്തെത്തന്നെ ഏറ്റവും മികച്ച ഭവന പദ്ധതികളിൽ ഒന്നായി തെരഞ്ഞെടുത്തു. ‘എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിൾ ഹൗസിങ്’ എന്ന റിപ്പോർട്ടിലാണ് പദ്ധതിക്ക് പ്രശംസയുള്ളത്.പദ്ധതിയെ ‘ബഹുമുഖ സംയോജനവും സമൂഹാധിഷ്ഠിത മാതൃകയു’മെന്നുമാണ് ഈ റിപ്പോർട്ട് വിശേഷിപ്പിചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ സഹകരണ സംഘങ്ങളെ ഉപയോഗിക്കുന്നതിലും കേരളത്തെ റിപ്പോർട്ട് പ്രശംസിച്ചു.
ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിൻ്റെ പ്രശംസ
