കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അധികൃതർ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം പഞ്ചായത്തുകളിൽ ഇന്ന് 15,000 പക്ഷികളെ കൊല്ലും എന്നാണ് ലഭിക്കുന്ന വിവരം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെ നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് പ്രദേശവാസികളെ ആശ്വസിപ്പിക്കുകയും, നിലവിൽ മനുഷ്യരിലേക്ക് രോഗം പടരുന്ന സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
