കോവളം :രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യദിനാഘോഷം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ദേശിയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുദർന്ന് പി ടി എ പ്രസിഡന്റ് എം ദൗലത് ഷായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉൽഘാടനം ചെയ്തു. തിരുവല്ലം ഉദയൻ, എന്റെ നാട് ചാരിറ്റി കോ ഓർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ല്,ദസ്തക്കീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി കൃതജ്ഞതയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ട്രെയിനിങ് അദ്ധ്യാപകരുടെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാപരിപാടികളും നടന്നു.
