കോവളം : ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്കായി കോവളം നീലകണ്ഠാ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ലൈറ്റ് ഹൗസ് ബീച്ചിൽ ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ എം. വിൻസെൻ്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീലകണ്ഠാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ രോഹൻ കൃഷ്ണ അദ്ധ്യക്ഷനായിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ഓണ സദ്യ , പുലികളി , കലാ രൂപങ്ങൾ, ഓണക്കോടി വിതരണം, നിധനർക്കും കിടപ്പിലായ രോഗികൾക്കും ഓണകിറ്റുകൾ എന്നിവ വിതരണം ചെയ്തു. നീലകണ്o ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കോവളം ടി.എൻ സുരേഷ്, പ്രിയാ സുരേഷ്, സി.പി.എം കോവളം ഏര്യാ സെക്രട്ടറി കരുംകുളം അജിത്, നെയ്യാറ്റിൻകര കെ.എസ് അനിൽ, വാർഡ് കൗൺസിലർ നിസാമുദ്ദീൻ, വിഴിഞ്ഞം ജയകുമാർ, എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, പെരിങ്ങമ്മല എസ്. സുശീലൻ, കരുംകുളം പ്രസാദ്, ഗീതാ മധു, പാച്ചല്ലൂർ ഗിരിജ, മണ്ണിൽ മനോഹരൻ, വേങ്ങപ്പൊറ്റ എസ്. സനിൽ, കോവളം ബാബു, കോവളം ബി. ശ്രീകുമാർ, മുല്ലൂർ വിനോദ് കുമാർ, അരുമാനൂർ ദീപു, എ. സതികുമാർ, ടി. സുധീന്ദ്രൻ, മനോജ്, സുജിത് വാഴമുട്ടം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *