വിശാലും നടി സായി ധൻസികയും തമ്മിൽ പ്രണയമാണെന്ന് വാർത്ത കഴിഞ്ഞ മെയിൽ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിശാൽ ഇക്കാര്യം പുറത്തു പറയുകയുണ്ടായി. ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. വിശാൽ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങളും താരം പങ്കു വഹിച്ചു. വിശാലിന്റെ 47അം ജന്മദിനത്തിലാണ് നിശ്ചയം നടന്നത് എന്ന പ്രത്യേകതയും ഉണ്ട്.പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് പരസ്പരം ചേർത്തുപിടിച്ച് ഇരുവരും നിൽക്കുന്നതിന്റെയും, വിരലുകളിൽ മോതിരമണിയിക്കുന്നതിന്റെയും ചിത്രങ്ങളൊക്കെ വിശാൽ പങ്കുവെക്കുകയുണ്ടായി .കുടുംബാംഗങ്ങക്ക് ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു .തമിഴിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത അഭിനയത്രിയാണ് സായി ധൻസിക. മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായി സോളോയിലും ഉണ്ടായിരുന്നു.
തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു
