വയനാട്: വയനാട് എം പി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയുമായി ബിജെപി. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.ബിജെപി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. നിരവധി ആളുകൾ കൊല്ലപ്പെട്ട ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എം പിയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പൊലീസില്‍ പരാതി നൽകി ബിജെപി
