വയനാട് :തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം എടുത്തുമാറ്റി ജീവൻ രക്ഷിച്ച വീട്ടമ്മയുടെ മുന്നിൽ നന്ദി പ്രകടിപ്പിക്കാൻ എത്തി തെരുവുനായ .എല്ലിൻ കഷണം കുരുങ്ങി ജീവനുവേണ്ടി പിടഞ്ഞ തെരുവുനായയെ ഒടുങ്ങാട് നസീറ എന്ന വീട്ടമ്മ കഴിഞ്ഞ ദിവസമാണ് രക്ഷിച്ചത് .തൊഴിലുറപ്പ് ജോലി കഴിഞ്ഞു മടങ്ങിവരുന്ന സ്ത്രീകളാണ് വലിയ എല്ലിൻ കഷ്ണം തൊണ്ടയിൽ കുരുങ്ങിയ നിലയിൽ തെരുവ് നായയെ കാണുന്നത് . അവർ വിവരം അറിയിച്ചതിനെത്തുടർന്ന് എന്തുപറ്റിയെന്ന് അറിയാൻ നസീറ നായയെ സമീപിച്ചതാണ്. ഏറെ ദയനീയ അവസ്ഥയിലായ നായ നസീറയ്ക്ക് വാ തുറന്നു കാണിച്ചു .മറ്റൊന്നും ചിന്തിക്കാതെ ഇവർ നായയെ അടുത്തു പിടിച്ചു പരിചരിച്ചു .ചെറിയ മരക്കൊമ്പ് ഉപയോഗിച്ച് തൊണ്ടയിൽ നിന്ന് ഏറെ പണിപ്പെട്ടു നീക്കി എല്ലിൻ കഷണം.ആശ്വാസത്തലായ നായ എങ്ങോട്ടാ ഓടിപ്പോയിരുന്നു അപ്പോൾ. പിറ്റേദിവസം നസീറയെ തേടി നായയെത്തി. നസീറയെ കണ്ട പാടെ നിലത്തു മുട്ടുകുത്തി കൈകൾ കൂപ്പി നന്ദി പ്രകടിപ്പിച്ചു. കണ്ടു നിന്നവരുടെ എല്ലാം കണ്ണ് നനയിച്ച ഒരു രംഗമായിരുന്നു ഇത്. കൂട്ടുകാരി ശബനയാണ് ഈ രംഗങ്ങൾ എല്ലാം മൊബൈലിൽ ചിത്രീകരിച്ചത്.
നായയുടെ തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷ്ണം എടുത്തുമാറ്റിയ വീട്ടമ്മയോട് നന്ദി പ്രകടിപ്പിക്കാൻ എത്തി തെരുവുനായ
