കോവളം :വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന് കിഴിലെ അൻവാറുൽ അനാം മദ്രസയിൽ പ്രവേശനോൽസവം നടന്നു.വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് കമ്മിറ്റി അംഗം സഫറുള്ള ഖാൻ ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം അൽ ഉസ്താദ് നൗഫൽ മന്നാന്നി മുഖ്യ പ്രഭാഷണം നടത്തി.അൻവാറൂൽ അനാം മദ്രസ അദ്ധ്യാപകൻ നസീർ മഹ്ളരി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അൻവാറൂൽ അനാം മദ്രസ അദ്ധ്യാപകൻ അഹമ്മദ് കബീർ മഹ്ളരി ഖിറാഅത്തു അവതരിപ്പിച്ചു.പി ടി എ കമ്മിറ്റിയിലെ മുൻ പ്രസിഡന്റ് അബ്ബാസ് സ്വാഗതവും കബീർ ഉസ്താദ് നന്ദിയും പറഞ്ഞു. വിവിധ മത്സരപരിക്ഷകളിൽ വിജയികളായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Related Posts
അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ.അ) യുടെ 1500 – മത് ജന്മദിനത്തോടനുബന്ധിച്ച് മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംഘടിപ്പിച്ച പ്രവാചക സ്മരണയിൽ ഒരു ലക്ഷം വൃക്ഷത്തൈ നടൽ പദ്ധതിയുടെ…
കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു
അങ്കണവാടിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നുവീണു .കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പുതിയപാലം ചുള്ളിയിൽ അങ്കണവാടിയിൽ ആണ് ഇത് സംഭവിച്ചത് .കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടീച്ചർ…
ശാസ്തമംഗലം വാർഡിൽ ആര് ശ്രീലേഖക്ക് വിജയം
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്ക് വിജയം. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുന്നിലായിരുന്ന എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി 26 കാരിയായ ആര് അമൃതയെ…
