വെള്ളാർ വാർഡിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമംപരിഹരിക്കണമെന്നാവശ്യപ്പെട്ട് രാവിലെ വാർഡ് കൗൺസിലർ പനത്തുറ പി. ബൈജു നേതൃത്വത്തിൽ വണ്ടിത്തടം വാട്ടർ അതോറിട്ടി ആഫീസിൽ ഉപരോധസമരം നടത്തി. തുടർന്ന് എ.ഇ യുമായി ചർച്ചയിൽ വാർഡിലെ മുഴുവൻ വാൽവുകളും പരിശോധിച്ചു. അപാകതകൾ പരിഹരിച്ച് തരാം എന്ന് സമ്മതിക്കുകയും, വാഴമുട്ടം ചെന്തിലാക്കരി, പീപ്പാറ പ്രദേശത്തെ പെെപ്പ് ലെയിൻ വെട്ടി പരിശോധിച്ചു. ലെയിനിലെ അടവ് പരിഹരിക്കാൻ പുതിയ ലൈയനിൽ കൂടി ഇൻ്റർകണക്ഷൻ നടത്തി പരിഹരിക്കുന്നതിന് പണി ആരംഭിച്ചു. ഉച്ചയോടെ സമരം അവസാനിപ്പിച്ചു. സമരത്തിൽ നേതാക്കളായ വെള്ളാർ സാബു, വാഴമുട്ടം രാധാകൃഷ്ണൻ, ഷിബു സേതുനാഥ്, എസ്.പ്രശാന്തൻ, ആർ.ഹേമചന്ദ്രൻ,എൻ. പത്മകുമാർ, വി.പി.ശിശുപാലൻ, ഷാജിർ തുടങ്ങിയവർ നേതൃത്വം നൽകി പങ്കെടുത്തു.
കുടിവെള്ളത്തിനായി ഉപരോധം
