നാഷണൽ ആയുഷ് മിഷൻ കേരള സർക്കാർ ആയുഷ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണ ബോധവൽക്കരണം ലക്ഷ്യമാക്കി പറവൂർ ടൗൺ ഹാളിൽ നടന്ന പരിപാടികൾ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷനായി. ആരോഗ്യകാര്യ കമ്മിറ്റി ചെയർമാൻ ജോബി പഞ്ഞിക്കാരൻ, ബ്ലോക്ക് പ്രസിഡൻ്റ് പി. ആർ സൈജൻ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സാബു, ഏഴിക്കര പ്രസിഡൻ്റ് സജീവ്, കോട്ടുവള്ളി പ്രസിഡൻ്റ് പ്രഷീല ബെന്നി, വരാപ്പുഴ പ്രസിഡൻ്റ് വിജു ചുള്ളിക്കാട്, നഗരസഭ കൗൺസിലർമാരായ ജയ ദേവാനന്ദൻ, സി.എ രാജീവ്, ബീന ശശിധരൻ, സി.എം.ഒ ഡോ.സുധമേനോൻ, ഡോ. മനീഷ. നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു, വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് സനീഷ് എന്നിവർ സംസാരിച്ചു. രക്തപരിശോധനയും ഹെൽത്തി ഫുഡ് പ്രദർശനവും നടന്നു.
ഹെൽത്തി കേരള ക്യാമ്പയിൻ
