പാലിയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം

പറവൂർ എം എൽ എ അഡ്വ: വി.ഡി സതീശൻ എംഎൽഎയുടെ 2024-25 വർഷത്തെ SDF പ്രകാരം ലഭിച്ച സ്കൂൾ ബസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 22 – 2 – 2026 ഞായർ രാവിലെ 10.30 ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ എംഎൽഎ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. തുടർന്ന് അദ്ദേഹംബസ് ഓടിച്ച് പ്രായോഗികതലത്തിൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നിത്യ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി :ബ്ലെസ്സി, വാർഡ് മെമ്പർ കുമാരി അശ്വതി ,SMC ചെയർമാൻ ശ്രീ: കെ കൃഷ്ണൻ, മുൻ പിടിഎ പ്രസിഡൻറ് ശ്രീ:അഗസ്റ്റിൻ ആലപ്പാട്ട് ,MPTA പ്രസിഡൻറ് ശ്രീമതി :ഷൈനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അജയൻ എ എ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് എല്ലാവർക്കും പായസം വിതരണം ചെയ്തു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധ്യാപകരുടെ ഒരു യോഗം ചേരുകയും സ്കൂൾ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *