നാഷണൽ ഹൈവേയും, സർവീസ് റോഡുകളുംനിരവധി സബ്ബ് റോഡുകളും വന്നുചേരുന്നതും ചരക്ക് വാഹനങ്ങളും, ടോറസ് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതും, ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന വാഴമുട്ടം ഗവൺമെൻറ് ഹൈസ്കൂളിന് മുൻവശത്ത് നാഷണൽ ഹൈവേയിൽ സ്ഥാപിച്ചിട്ടുളളതുമായ ട്രാഫിക് സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായിട്ടും ബന്ധപ്പെട്ടവർ കണ്ണുതുറക്കാത്ത അവസ്ഥയിലാണ്. നിത്യവും അറിയുന്നതും അറിയപ്പെടാത്തതുമായനിരവധി അപകടങ്ങൾ ഇവിടെ നടക്കുന്നു. അടിയന്തരമായി ട്രാഫിക് സിഗ്നൽ കത്തിയില്ലെങ്കിൽ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുന്ന അവസ്ഥയിലാണ് നാട്ടുകാർ. ആയതിനാൽ എത്രയും വേഗം വാഴമുട്ടത്തെ ട്രാഫിക് സിഗ്നൽ കത്തിക്കുന്നതിന് ബന്ധപ്പെട്ടവർ തയാറാകണമെന്നും, അല്ലാത്തപക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു അറിയിച്ചു.
Related Posts
ചാലക്കുടി-വേളാങ്കണ്ണി ബസ് അനുവദിച്ചു
ചാലക്കുടി സെന്റ് മേരീസ് ഫൊറോനാ പള്ളി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ വികാരി വർഗീസ് പാത്താടനച്ചൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോസി കോട്ടേക്കാരൻ, ട്രഷറർ മിഥുൻ മാത്യൂസ്, രൂപത കേന്ദ്രസമിതി…
അമ്മയെ മകന് മദ്യക്കുപ്പികൊണ്ട് കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന് അജയകുമാറിനെ…
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് കുമ്പളയിൽ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് – റംസീന ദമ്പതികളുടെ മകള്‍ റിസ്വാന ആണ്…
