വരാപ്പുഴ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സഭ യുടെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺസ് സംഗമം നടത്തി. സീനിയേഴ്സ് ആനന്ദക്കൂട്ട് എന്ന പേരിൽ നടന്ന പരിപാടികൾ എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൻ്റ ജേക്കബ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ പഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആരോഗ്യ- വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ ടി.ജെ. ജോമോൻ അദ്ധ്യക്ഷനായി. പുത്തൻപള്ളി സെൻ്റ് ജോർജ്ജ് പള്ളി വികാരി ഫാ. ജോസ് ഇടശേരി സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ വേവുകാട്ട്, പഞ്ചായത്ത് പ്രസിഡൻ്റ് വിജു ചുള്ളിക്കാട്, വൈസ് പ്രസിഡൻ്റ് മേഴ്സി ജോണി, ബ്ളോക്ക് പത്തായത്തംഗം റാണി മത്തായി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുറാണി ജോസഫ്, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ലിസ വില്ലി, ഒന്നാം വാർഡ് മെമ്പർ ജോഷി പീറ്റർ, രണ്ടാം വാർഡ് മെമ്പർ മിനി ജൂഡ്സൺ, എട്ടാം വാർഡ് മെമ്പർ സിന്ധ്യ വർഗ്ഗീസ്, പതിനാലാം വാർഡ് മെമ്പർ പ്രിയ ബിജു , സി.ഡി.എസ് ചെയർപേഴ്സൺ ട്രിൻസി വിൻസൻ്റ് എന്നിവർ സംസാരിച്ചു. ഡാർളി വിൻസൻ്റ് സ്വാഗതവും പോളി കടേപറമ്പിൽ നന്ദിയും പറഞ്ഞു. കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
സീനിയേഴ്സ് ആനന്ദക്കൂട്ട്
