എട്ടര ലക്ഷത്തോളം സഹകരണ സംഘങ്ങള്‍ നാടിന്റെ നന്മയ്ക്കായി സജീവം- ജസ്റ്റിസ് എസ്.മനു

വൈക്കം: ഗ്രാമീണജനജീവിതവുമായി ബന്ധപ്പെട്ട് തുടങ്ങിയ സഹകരണ സംഘങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഒട്ടാകെ എട്ടര ലക്ഷത്തോളം സഹകരണസംഘങ്ങളായി വളര്‍ന്ന് വലുതായത് ജനജീവിതത്തോടുള്ള പ്രതിബന്ധത കൊണ്ടാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ്.മനു പറഞ്ഞു.വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ചെയര്‍മാന്‍ വി.എസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.പ്രഥമ പ്രസിഡന്റ് തെക്കേടത്ത് കെ.വി നാരായണപിള്ളയുടെ സ്മാരകമായി നിര്‍മ്മിക്കുന്ന ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം കണ്ണന്‍ ഗോപിനാഥ് നിര്‍വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ മേരി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, ജനറല്‍ കണ്‍വീനര്‍ ബി.അനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ വി.സുരേഷ്, കണ്‍വീനര്‍ പി.ജയലക്ഷ്മി, യൂണിയന്‍ ചെയര്‍മാന്‍ ടി.സി വിനോദ്, ജോയിന്റ് ഡയറക്ടര്‍ ജയമ്മ പോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സി.എസ് പ്രിയ, വാര്‍ഡ് കൗണ്‍സിലര്‍ റജിമോള്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണംവൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഹൈക്കോടതി ജസ്റ്റിസ് എസ്.മനു ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *