വൈക്കം:ചെമ്പ് ഗ്രാമ പഞ്ചായത്തിൻ്റെ 2026/27 വർത്തെ 31,76,68,500/-രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിൻറ2026/27-വർഷത്തെ ബഡ്ജറ്റ് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ സണ്ണി-യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്പെഷ്യൽ പഞ്ചായത്ത് യോഗത്തിൽ വൈസ് പ്രസിഡൻറ് ദേവി കൃഷ്ണ കെ.വി അവതരിപ്പിച്ചു.31,76,54,500/-രൂപയുടെ വരവും 31,7668500/-രൂപ ചെലവും 3,76,60,770/-രൂപ ബാലൻസും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഭവന പദ്ധതികൾക്ക് 5,55,00000-ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് 2335666/-രൂപയും മൃഗ സംരക്ഷണം,ക്ഷീര വികസനവും-5750000/-രൂപയും പശ്ചാത്തല മേഖലയ്ക്ക് 13600000/-രൂപയും വകയിരുത്തലുകൾ നടത്തിയിട്ടുള്ള ബഡ്ജറ്റിൽ ക്ഷീര മേഖല സമഗ്ര വികസനത്തിനുള്ള ക്ഷീരധാര പദ്ധതിയും, പാടശ്ശേഖര സമിതികൾക്ക് റിവോൾവിങ് ഫണ്ട് നൽകി ചെമ്പ് ഗ്രാമ പഞ്ചായത്തിൻറെ പേരിൽ ബ്രാൻറഡ് അരി വിപണിയിൽ എത്തിക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിക്കുന്നതിനും,ടൂറിസം മേഖലയുടെ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള പ്രാരംഭപൃത്തികൾ, സാന്ത്വന പരിചരണ പദ്ധതി- കരുതൽ,വനിതകളുടെ നൈപുണ്യ വികസനവും സ്വയം തൊഴിൽ സംരഭങ്ങൾ,വയോജനങ്ങൾക്കായുള്ള കരുതൽ- സൗഹൃദ തീരം എന്നീ മുഖ്യ പദ്ധതികൾ ഉൾപ്പെടുന്നു.
കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകി ചെമ്പ് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
