വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാള്‍ വിവിധ ഇടവക ദേവാലയങ്ങൾ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു

വൈക്കം: വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാള്‍ വ്യാഴാഴ്ച വൈക്കത്ത് വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.രാവിലെ 9.30ന് വിശുദ്ധ കുര്‍ബാന, വിശുദ്ധഗ്രന്ഥം വായന, വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിക്കല്‍, ഊട്ടുനേര്‍ച്ച എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ നടത്തിയ ഊട്ടുനേര്‍ച്ചയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പള്ളിവികാരി ഫാ.ആന്റണി പരവരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സഹവികാരി ഫാ.ഷിബു ജോണ്‍ ചാത്തനാട്ട് ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ വെഞ്ചരിച്ചു. ട്രസ്റ്റിമാരായ തോമസ് ഫിലിപ്പോസ് പാലയ്ക്കല്‍, ആന്റണി ജോര്‍ജ് വാതപ്പിള്ളി, കണ്‍വീനര്‍ റോയി വര്‍ഗീസ് ചക്കനാട്ട്, ദേവാലയ ശ്രുശ്രൂഷി ജിമ്മിച്ചന്‍ പുത്തന്‍തറ എന്നിവര്‍ പങ്കെടുത്തു. തിരുനാള്‍ പ്രദക്ഷിണത്തിന് ശേഷം ഊട്ടുനേര്‍ച്ച വിളമ്പി. വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ വികാരി ഫാ.ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരുന്നു. ഫൊറോനായുടെ കീഴിലുള്ള ടി.വി പുരം, വല്ലകം, തലയോലപറമ്പ്, പൊതി, ഉദയനാപുരം, തോട്ടകം, ഒര്‍ശ്ലേം ദേവാലയം, കിളിയാറ്റുനട അമലാപുരിപള്ളി, ഉല്ലല ദേവാലയം, ഇടയാഴം ദേവാലയം, വെച്ചൂര്‍ സെന്റ് മേരീസ് പള്ളി തുടങ്ങിയ ഇടവക ദേവാലയങ്ങളിലും വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാള്‍ ആചരിച്ചു.ചിത്രവിവരണം വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാളിനോടനുബന്ധിച്ച് വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ സഹവികാരി ഷിബു ജോണ്‍ ചാത്തനാട്ട് ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ വെഞ്ചരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *