വൈക്കം : വൈക്കം നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപുകളും പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരകളും വിതരണം ചെയ്തു. നഗരസഭ ഹാളില്‍ നടന്ന വിതരണ സമ്മേളനം ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബി. രാജശേഖരന്‍, ഗീതാ പുരുഷന്‍, സോണി സണ്ണി, ഡി. രഞ്ജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രവിവരണം :നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപുകളും പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരകളുടെയും വിതരണം ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്യുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭ പഠനസഹായി ആയി ലാപ്‌ടോപ്പുകളും മേശയും കസേരകളും വിതരണം ചെയ്തു
