മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ – രാജു പി. നായര്‍

വൈക്കം : സമ്പൂര്‍ണ സ്ത്രീസുരക്ഷയെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാന മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സുരക്ഷയില്ലാത്ത സ്ഥിതിയാണ് ഇന്ന് കേരളത്തിലെന്ന് കെ. പി. സി. സി. വക്താവ് രാജു പി. നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അവകാശ ലംഘനത്തിനും എതിരെ കെ. എസ്. എസ്. പി. എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. എസ്. സലീം നയിക്കുന്ന ദക്ഷിണമേഖലാ ജീവിത സമരയാത്രയുടെ ജില്ലാതല സമാപനസമ്മേളനം വൈക്കത്ത് ബോട്ട് ജെട്ടി മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ടി. എസ്. സലീം, ജില്ലാ പ്രസിഡന്റ് പി. ജെ. ആന്റണി, സെക്രട്ടറി എം. കെ. ശ്രീരാമ ചന്ദ്രന്‍, സംസ്ഥാന കമ്മറ്റിയംഗം പി. വി. സുരേന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ബി. ഐ. പ്രതീപ് കുമാര്‍, കെ. പി. സി. സി. അംഗം മോഹന്‍ ഡി. ബാബു, ഇ. എന്‍. ഹര്‍ഷ കുമാര്‍, ടി. കെ. മണിലാല്‍, ഇടവട്ടം ജയകുമാര്‍, ലീലാ അക്കരപ്പാടം, പി. ഡി. ഉണ്ണി, എം. കെ. ഷിബു, എ. സനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം : സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അവകാശ ലംഘനത്തിനുമെതിരെ കെ. എസ്. എസ്. പി. എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. എസ്. സലീം നയിക്കുന്ന ദക്ഷിണമേഖലാ ജീവിത സമരയാത്രയുടെ ജില്ലാതല സമാപന സമ്മേളനം വൈക്കത്ത് കെ. പി. സി. സി. വക്താവ് രാജു പി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *