കെ. എസ്. എസ്. പി. എ. യുടെ ജീവിത സമരയാത്രയ്ക്ക് നാളെ വൈക്കത്ത് സ്വീകരണം

വൈക്കം : കെ. എസ്. എസ്. പി. എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. എസ്. സലിം നയിക്കുന്ന ‘ ജീവിത സമര ‘ യാത്രക്ക് 9 ന് വൈകിട്ട് 4.30 ന് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബോട്ട് ജെട്ടി മെതാനിയില്‍ സ്വീകരണം നല്‍കും. ഇതിനായി സംസ്ഥാന കമ്മറ്റിയംഗം പി. വി. സുരേന്ദ്രന്‍ ജനറല്‍ കണ്‍വീനറായി 151 അംഗം സ്വാഗത സംഘം രൂപികരിച്ചു. സ്വീകരണ സമ്മേളനം വിജയിപ്പിക്കുവാന്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന പ്രവര്‍ത്തക യോഗം തീരുമാനിച്ചു. യോഗം നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി. ഐ. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി. അംഗം മോഹന്‍ ഡി. ബാബു, യു. ഡി. എഫ്. കണ്‍വീനര്‍ ബി. അനില്‍ കുമാര്‍. ഡി. സി. സി. ട്രഷറര്‍ ജയ് ജോണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. ഡി. ഉണ്ണി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ. ബിനി മോന്‍, പി. ഡി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രവിവരണം : കെ. എസ്. എസ്. പി. എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. എസ്. സലിം നയിക്കുന്ന ‘ ജീവിത സമര ‘ യാത്രക്ക് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തക യോഗം നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *