കെ.പി.എം. എസ് താലൂക്ക് യൂണിയന്‍ സമ്മേളനം നടത്തി

വൈക്കം : കെ. പി. എം. എസ്. ന്റെ 55-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം യൂണിയന്റെ വാര്‍ഷിക സമ്മേളനം നടത്തി. വൈക്കം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ആര്‍. ബാലചന്ദ്രന്‍ നഗറില്‍ നടന്ന യൂണിയന്‍ സമ്മേളനം കെ. പി. എം. എസ്. സംസ്ഥാന ട്രഷറര്‍ അഡ്വ: എ. സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് തങ്കമ്മ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വൈക്കം ഭാസി , കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ് ടി. കെ. സന്തോഷ്‌കുമാര്‍ ,ദന്തല്‍ സര്‍ജനായി വിജയിച്ച ഡോ: സോജ സതീശന്‍ എന്നിവരെ യോഗം ആദരിച്ചു. യൂണിയന്‍ സെക്രട്ടറി മോഹനന്‍ പേരേത്തറ റിപ്പോര്‍ട്ടും, ഖജാന്‍ജി ഇ. ആര്‍. സിന്ധു മോന്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗളായ അജിത്ത് കല്ലറ, ഇ. കെ. തങ്കപ്പന്‍ , യൂണിയന്‍ ഭാരവാഹികളായ ബാബു വടക്കേ മുറി, കെ.കെ. അനില്‍കുമാര്‍ ,ഗിരിജ ബാബു, റ്റി.ആര്‍.സാബുജി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഇ.ആര്‍.സിഡുമോന്‍ (പ്രസിഡന്റ്), മോഹനന്‍ പേരേത്തറ (സെക്രട്ടറി), റ്റി. ആര്‍. സാബുജി (ഖജാന്‍ജി ), ബാബു വടക്കേ മുറി, പി. ആര്‍. ജയചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. കെ. അനില്‍കുമാര്‍ , തങ്കമ്മ ഭാസ്‌ക്കരന്‍ (അസി: സെക്രട്ടറിമാര്‍) തുടങ്ങി 21 അംഗം കമ്മറ്റിയേയും തിരഞ്ഞെടുത്തു. 2026 മാര്‍ച്ച് 15,16,17 തീയതികളില്‍ എറണകുളത്ത് വെച്ചാണ് 55-ാം സംസ്ഥാന സമ്മേളനം നടത്തുന്നത്. മാര്‍ച്ച് 15 ന് വൈകിട്ട് 4 ന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അരലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ചിത്രവിവരണം : കെ. പി. എം. എസ്. യൂണിയന്‍ വാര്‍ഷിക സമ്മേളനം കച്ചേരിക്കവല ലയണ്‍സ് ക്ലബ്ബ് ഹാളില്‍ സംസ്ഥാന ട്രഷറര്‍ അഡ്വ: എ. സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *